കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ ഇടപെടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായുള്ള കരട് മാർഗനിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കുന്നു. കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും മാർഗനിർദേശം നൽകാൻ നീക്കം. കോൺഗ്രസും ആംആദ്മിയും അടക്കമുള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുന്നുവെന്നും കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും നിഷ്പക്ഷ സമീപനം ഉണ്ടാകുന്നില്ലെന്നുമായിരുന്നു പരാതികൾ. ഈ പശ്ചാത്തലത്തിൽ വിഷയം ഗൗരവമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നത്. ഏജൻസികളുടെ നപടികളിൽ ഇടപെടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനപരമായ പരിമിതികളുണ്ട്. അതിനാൽ മാർഗനിർദേശം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്.

കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും ഇതുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ ഇടപെടലായിരിക്കണം നടത്തേണ്ടതെന്നും റെയ്ഡുകളോ പ്രതിപക്ഷ പാർട്ടികൾക്കെതിരായ മറ്റു നടപടികളോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് മാർഗനിർദേശം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp