ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു.ആമ്പല്ലൂര്‍,കാഞ്ഞിരമറ്റം ചാലക്കപ്പാറ റോഡില്‍ വിന്‍ഗോസ് വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ മരണമടഞ്ഞു.
അരയന്‍കാവ് സ്വദേശി ജോയൽ ജോസഫ് (21), ആമ്പല്ലൂര്‍ സ്വദേശിയായ നിസാം (25) എന്നിവരാണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.