തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി; വൈകിയത് അഞ്ച് മണിക്കൂർ

തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി മാറി പൂരം വെടിക്കെട്ടിന് തിരികൊളുത്തി. പ്രതിഷേധത്തെ തുടർന്ന് വെടിക്കെട്ട് വൈകിയത് അഞ്ച് മണിക്കൂർ. കാത്തിരുന്നത് പതിനായിര കണക്കിന് ജനങ്ങളാണ്. പൂരനഗിരിയിൽ ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടിന് തിരികൊളുത്തി. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും.

ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ തീരുമാനിക്കുകയായിരുന്നു. പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടിയും വെടിക്കെട്ട് നടത്തും.

മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 15 മിനിറ്റ് വ്യത്യാസത്തിൽ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് കെ രാജൻ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ പന്തലിലെ അണച്ച ലൈറ്റ് തെളിയിച്ചു.

വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. വെടിക്കെട്ടിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ച് പൂരം നിർത്തിവെച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp