വിദേശയാത്ര നിയമപരം; കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരമെന്നു കാനം രാജേന്ദ്രൻ

വിദേശ യാത്രാ വിവാദം; മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര നിയമപരം. കുടുംബത്തെ കൊണ്ടുപോയത് പ്രോട്ടോക്കോള്‍ പ്രകാരമാണ്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രിമാര്‍ക്ക് വിദേശയാത്ര സാധ്യമല്ലെന്നും കാനം രാജേന്ദ്രന്‍ വിജയവാഡയില്‍ പറഞ്ഞു.

അതേസമയം യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.40ന് എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp