‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’; എംവി ജയരാജൻ

കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എംവി ജയരാജൻ. ഇപി ജയരാജൻ ബിജെപിയിൽ പോകില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടിനയം മുഖ്യമന്ത്രി വ്യക്തമാക്കി. ടിജി നന്ദകുമാർ തട്ടിപ്പുകാരനാണെന്ന് ജയരാജൻ പറഞ്ഞു. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്റെ പാർട്ടിയും ശോഭ സുരേന്ദ്രന്റെ പാർട്ടിയും തമ്മിലാണെന്ന് ജയരാജൻ പറഞ്ഞു.

രാഷ്ട്രീയവും വികസനവും പറയാനില്ലാതെയാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം ആരോപണം ഉന്നയിച്ചത്. അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇപി ജയരാജനെ തള്ളിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp