തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ.  വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി  എന്നിവരാണ് മരിച്ചത്.

കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്.

ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp