മിന്നൽ സമരത്തിൽ നടപടി; 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 ക്യാബിൻ ക്രൂ അംഗങ്ങൾ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി സർവീസുകൾ എയർഇന്ത്യ എക്‌സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കമ്പനി കടന്നിരിക്കുന്നത്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചു.

പണിമുടക്കിയ ജീവനക്കാരുമായി ഇന്ന് യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ നടപടി. ജീവനക്കാർക്ക് പറയാനുള്ളത് കേട്ട ശേഷം തുടർനടപടികളിലേക്ക് കടക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 300ഓളം ജീവനക്കാരാണ് പണിമുടക്കിയത്. കൂട്ട സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാർ പണി മുടക്കിയത്. ഇന്നലെ 90ഓളം വിമാന സർവീസ് ആണ് മുടങ്ങിയത്. ഇന്ന് 76 സർവീസുകളാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലർച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാർ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്മെൻ്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടേക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp