കാഞ്ഞിരമറ്റം:അധികൃതരുടെ അനാസ്ഥ വലിയ ദുരന്തത്തിന് വഴിയൊരുങ്ങുന്നു.

കാഞ്ഞിരമറ്റം :- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡ് പരിധിയിൽ വരുന്ന അർത്തി- മന വേലി ഭാഗത്ത് റോഡിൻ്റെ സൈഡ് ഭിത്തി തകർന്നിട്ട് ഒന്നര വർഷത്തോളമാകുന്നു.

2023 ജനുവരി മൂന്നിന് ശബരിമല തീർത്ഥാടകരുടെ യാത്രാവാഹനം നിയന്ത്രണം വിട്ടതിനാലാണ് പ്രസ്തുത ഭാഗത്ത് വിള്ളലും,തകർച്ചയും സംഭവിച്ചത്. പിറ്റേ ദിവസം തന്നെ അപകട വിവരവും ഭിത്തിയുടെ തകർച്ചയും, പരിഹരിക്കേണ്ടുന്നതിൻ്റെ ആവശ്യകതയും വാർഡ് മെമ്പർ എം. എം. ബഷീർ പി.ഡബ്ബി.യു . ഡി.അധികൃതരെ ഫോൺ മുഖേനയും, തുടർന്ന് രേഖാമൂലവും, മുഖദാവിലും അറിയിച്ചിട്ടുള്ളതാണ്. മെമ്പറുടെ പരാതി ഓഫീസിൽ ലഭിച്ചു എന്ന മറുപടിയല്ലാതെ പ്രശ്നത്തിന് പരിഹാരം ഇതേവരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞദിവസം പെയ്തമഴ പ്രശ്നം ഗുരുതരമാക്കിയിരിക്കുകയാണ്. സൈഡ് ഭിത്തി കെട്ടിയിരിക്കുന്ന കരിങ്കല്ലുകളും, പ്ലിന്ത് ബീ മടക്കം ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്നു. ഇടിഞ്ഞ സമയത്ത് വഴി നടപ്പുകാരാരും ഉണ്ടാകാതിരുന്നതിനാൽ ഒരു വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. പരിസരവാസികളും ഭയാശങ്കകളോടെയാണ് കഴിയുന്നത്. മാത്രമല്ല
അവരുടെ സഞ്ചാരമാർഗ്ഗവും തടസ്സപ്പെട്ട അവസ്ഥയിലാണ്.കോട്ടയം – എറണാകുളം സഞ്ചാരത്തിന് ഏറ്റവും എളുപ്പവഴിയായഈ റോഡിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിനേന രാപകൽ ഭേദമന്യേ ഓടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കാൽ നടയാത്രികരും. ഇനിയും ഈ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തവും, ഗതാഗതക്കുരുക്കു മായിരിക്കുമെന്ന് വാർഡ് മെമ്പറും,പരിസരവാസികളും, നാട്ടുകാരും അധികൃതരെ ഉണർത്തുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp