നിരണം സര്‍ക്കാര്‍ താറാവ്‌ ഫാമിൽ പക്ഷിഷനി ബാധ: താറാവുകളെകൊന്നു,ആശങ്കയിൽ കര്‍ഷകര്‍

തിരുവല്ല € നിരണം സര്‍ക്കാര്‍ താറാവു ഫാമിൽ പക്ഷിപ്പനി ബാധ
കണ്ടെത്തിയതിനെ തുടര്‍ന്ന്‌ താറാവ്‌ കര്‍ഷകര്‍ ആശങ്കയില്‍. രോഗം
ബാധിച്ച താറാവുകളെ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ
സേനാംഗങ്ങളെത്തി കൊന്നു. ഫാമിന്‌ ഒരു കിലോമീറ്റര്‍
ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലാന്‍ ഇന്നലെ
ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധി
ഇന്‍ഫെക്ടഡ്‌ സോണായും പത്തുകിലോമീറ്റര്‍ ചുറ്റളവ്‌ സര്‍വൈവല്‍
സോണായും പ്രഖ്യാപിച്ചിരുന്നു. ഇന്‍ഫെക്ടഡ്‌ സോണിൽ
ഉള്‍പ്പെടുന്ന പക്ഷികളെയാണു കൊല്ലുക. താറാവും കോഴിയും
അടക്കമുള്ള കാല്‍ലക്ഷത്തിലേറെ പക്ഷികളെ കൊല്ലാനാണ്‌
തീരുമാനം.

സംസ്ഥാനത്ത്‌ മൃഗസംരക്ഷണ വകുപ്പിന്റെ ഏക താറാവു വളര്‍ത്തല്‍
കേന്ദ്രമാണ്‌ നിരണത്തേത്‌. നാലായിരത്തിലേറെ താറാവുകളാണ്‌
ഇവിടെയുള്ളത്‌. ഒരാഴ്ച മുമ്പ്‌ ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ
ചത്തിരുന്നു. രോഗബാധ സംശയിച്ച്‌, ചത്ത താറാവുകളുടെ
സാംപിളുകള്‍ ഭോപ്പാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ
ലാബില്‍ പരിശോധനയ്ക്ക്‌ അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്‌
പക്ഷിപ്പനി സ്ഥിരീകരിച്ച്‌ റിപ്പോര്‍ട്ട്‌ എത്തിയത്‌. അതോടെയാണ്‌
രോഗബാധ പടരുന്നതു തടയാന്‍ താറാവുകളെ കൊല്ലാൻ
തീരുമാനിച്ചത്‌. കഴിഞ്ഞ മാസം മാവേലിക്കര തഴക്കര, എടത്വ
പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതും
പക്ഷിപ്പനി മൂലമാണെന്നാണു കരുതുന്നത്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp