പെരുവ : നന്മയുടെ ലോകം ചെറുതാകുന്നതാണ് മനുഷ്യനും സമൂഹവും നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് .മൂല്യാധിഷ്ഠിതമ വിദ്യാഭ്യാസത്തിന്റെ അഭാവം സമൂഹത്തെ ദുഷിപ്പിക്കുന്നുവെന്നും.
പെരുവ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ വച്ച് ഫോറം സംഘടിപ്പിച്ച “നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.പേരെന്റ്സ് ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ വി എം മോഹൻദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിനുള്ള സെന്റർ ഓഫ് എക്സലൻസ് അവാർഡ് പെരുവ ജി എച്ച് എസ് എസിനും മാതൃകാപ്രവർത്തനത്തിനുള്ള നന്മ പുരസ്‌കാരം മാറ്റപ്പിള്ളിക്കുന്ന് റെസിഡൻസ് അസോസിയേഷനും യുവപ്രതിഭ പുരസ്‌കാരം ലയ മരിയ ബിജു പുളിക്കനും നൽകി.
പ്രതിഭാസംഗമം മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോസഫും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം മാധ്യമ പ്രവർത്തകൻ ബിജു പുളിക്കനും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീല ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ഡോ ബിനു സി നായർ കലാപ്രതിഭകളേയും ഗ്രാമ പഞ്ചായത്ത് മെമ്പർ ശില്പ ദാസ് അധ്യാപകരേയും താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ മാതാപിതാക്കന്മാരേയും ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യർഥികൾക്ക് അധ്യാപക ദാമ്പതിമാരായിരുന്ന എൻ മാധവന്റേയും എം കെ മാധവി ടീച്ചറിന്റെയും സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.ബിന്ദുസജി,സുശീലഗോപാലൻ, ,റോബർട്ട് തൊട്ടുപുറം ഡിക്സൺ തോമസ്,സുനിൽ എം ആർ, കെ വി മാത്യു,,വിദ്യ റെജി തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഐ സി മണി സ്വാഗതവും താലൂക്ക് വൈസ് പ്രസിഡന്റ് ജോയി റ്റി വൈ കൃതജ്ഞതയും രേഖപ്പെടുത്തി.