ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമര്‍ദേശം ഹൈക്കോടതി റദ്ദാക്കി. നാല് അംഗങ്ങളുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കാന്‍ ഉത്തരവുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസ്ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്തത്.

റാങ്ക് ജേതാക്കളെ തള്ളി സർവകലാശാല പരീക്ഷാ ഫലം കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെയാണ് പഠന മികവിന്റെ പേരിൽ നാമ നിർദേശം ചെയ്തത്. കലാപ്രതിഭയെ പോലും സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കാൻ ഗവർണർ തയ്യാറായില്ല.മതിയായ യോഗ്യത ഇല്ലാത്തവരെയായിരുന്നു ​ഗവർണർ നാമനിർദേശം ചെയ്തിരുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp