കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ കാട്ടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. കണ്ടഉടൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.