തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓര്‍ഡിനൻസിൽ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനമായി. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിൽ വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.