വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്ന പേരിൽ മരം വെട്ടിമാറ്റാനാവില്ല; കർശന നിർദേശങ്ങളുമായി ഹൈക്കോടതി

പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുതെന്നാണ് നിർദേശം.
വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ലെന്നും
ഇത്തരം മരംമുറി തടയാൻ ആവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

മതിയായ കാരണില്ലാതെ വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുത്. അതിനുള്ള ഒരു അപേക്ഷയും സര്‍ക്കാര്‍ അനുവദിക്കരുത്. മരങ്ങള്‍ തണലും ശുദ്ധമായ ഓക്‌സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നുവെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറയ്ക്കുന്ന മരം വെട്ടിമാറ്റാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ച വനംവകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp