കാസറഗോഡ് കാഞ്ഞങ്ങാട് പതിനാലുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്. അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം. സിനാന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയില്‍ അകപ്പെട്ടതാണ് അപകടകാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി.