വൈക്കം ചെമ്പിൽ മത്സ്യ ബന്ധനത്തിനിടെ ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു. വൈക്കം ചെമ്പ് സ്വദേശി കിഴക്കേ കാട്ടാമ്പള്ളിൽ സദാനന്ദൻ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ മുറിഞ്ഞപുഴ മത്സ്യമാർക്കറ്റിന് സമീപമായിരുന്നു അപകടം. 7 മണിയോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ നടക്കും
ഇതോടെ ഇന്നത്തെ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 5 ആയി. കാലവർഷം എത്താൻ ഇനിയും ദിവസങ്ങൾ ശേഷിക്കെ അതി ശക്തമായ മഴയാണ് സംസ്ഥാനത്ത് എങ്ങും ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം,കോട്ടയം ജില്ലകളിൽ പല പ്രധാന റോഡുകളിലും വെള്ളം കയറി.
കാലവർഷകാറ്റ് ശക്തമായതോടെ ഇനിയും മഴ കനക്കാനാണ് സാധ്യത. എറണാകുളം , കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്1