ആര് ഭരിക്കും? ലോക്സഭാ വിധിക്കായി കാത്ത് രാജ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യമെ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും ആകും എണ്ണുക.

വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ആദ്യമാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. വിജയാഹ്ലാദപ്രകടനത്തിൽ അടക്കം നിയന്ത്രണങ്ങൾ വേണമെന്ന് കമ്മീഷൻ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വേഗത്തിൽ തന്നെ വിതരണം ചെയ്യാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വൈകിട്ടോടുകൂടി തന്നെ എല്ലാ മണ്ഡലങ്ങളിലെയും ഫലം വ്യക്തമാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോൾ ഫലങ്ങൾ ബിജെപി മുന്നണിക്ക് മൂന്നാമതും അധികാര തുടർച്ച ലഭിക്കും എന്ന് വ്യക്തമാക്കുന്നതാണ്. എക്‌സിറ്റ്‌പോൾ ഫലങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും രാജ്യത്ത് ഇന്ത്യ സർക്കാർ രൂപീകരിക്കുമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp