സുരേഷ് ഗോപി തൃശൂരിലെത്തി; വൻ സ്വീകരണമൊരുക്കാൻ ബിജെപി പ്രവർത്തകർ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കാൻ തൃശൂർ. ഉച്ചയ്ക്ക് 3 മണിയോടെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടക്കും. 7 ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ പ്രകടന റാലിയും ബിജെപി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ തൃശൂരിലെത്തും. തിരുവനന്തപുരത്തെ വീട്ടിലായിരുന്ന സുരേഷ് ഗോപി തൃശൂരിലേക്ക് തിരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു.

സുരേഷ്‌ഗോപിയെ 25,000 ബിജെപി പ്രവർത്തകർ അണിനിരന്ന് അദ്ദേഹത്തെ വരവേൽക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കാർ റാലിയായി എത്തിയ ശേഷം തൃശൂർ സ്വരാജ് റൗണ്ടിൽ ഗംഭീര സ്വീകരണം സുരേഷ് ഗോപിക്ക് നൽകും.

എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികളെ തുടക്കത്തിൽ തന്നെ നിലംപരിശാക്കിയായിരുന്നു സുരേഷ് ഗോപി വോട്ട് നില ഉയർത്തിയത്. 4,09,302 വോട്ടുകൾ സുരേഷ് ഗോപിക്ക് നേടാൻ സാധിച്ചു. 74,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപി, തൃശൂരിൽ വെന്നിക്കൊടി നാട്ടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറിന് 3,34,160 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഒരിക്കൽ പോലും ലീഡ് നില ഉയർത്താൻ സാധിക്കാതെ യുഡിഎഫിന്റെ കെ. മുരളീധരനും സുരേഷ് ഗോപിയുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp