സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ലെന്ന് മന്ത്രി അറിയിച്ചു.

വിഷയത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി. അതേസമയം, സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലൻസ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടർമാരെ അവഹേളിക്കുന്നുവെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും കെജിഎംഒഎ ആരോപിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp