ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു. യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി. 160 കിലോമീറ്റർ വരെ വേഗത്തിൽ വണ്ടിയോടിച്ചതായും മൊബൈലിൽ ഷൂട്ട് ചെയ്ത് ഡ്രൈവ് ചെയ്തതായും കണ്ടെത്തി. സഞ്ജുവിനോട് ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസും നൽകി.
17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. ഇയാളുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടർച്ചയായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.
അതിനിടെ നായയെ മടിയിൽ ഇരുത്തി കാർ ഡ്രൈവ് ചെയ്ത സംഭവത്തില്‍ ആര്‍ടിഒ നടപടിക്ക് ഒരുങ്ങുന്നു.ആലപ്പുഴ ചാരുംമൂടിലാണിത്.ഇന്ന് അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകാൻ ഡ്രൈവർക്ക് നിർദേശം നല്‍കി.