പരിഭ്രാന്തരാവേണ്ട: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും. ഇന്ന് 11 മണി മുതലാണ് പരീക്ഷണാർത്ഥം സൈറണുകൾ മുഴക്കുന്നത്. 85 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കവചം’ എന്ന പേരിലാണ് സൈറണുകൾ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായാണ് സൈറൺ. ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.

19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp