മലപ്പുറം/ പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. മലപ്പുറം കുറ്റിപ്പുറത്തും പത്തനംതിട്ട റാന്നിയിലുമാണ് വാഹനാപകടങ്ങള്‍ ഉണ്ടായത്. കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. വളാഞ്ചേരി തൊടുവന്നൂർ സ്വദേശി സിറാജുന്നിസയാണ് (23) മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു.