പൊലീസ് സ്റ്റേഷനിൽ തിരിച്ചറിയൽ പരേഡിനിടെ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. തിരിച്ചറിയൽ പരേഡിനിടെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം. അ‍ഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് ആത്മഹത്യാശ്രമം നടത്തിയത്.

പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡിനിടെ പെൺകുട്ടി രണ്ടാനച്ഛനാണ് പീഡ‍ിപ്പിച്ചതെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ. കൈയിൽ കരുതിയ ബ്ലേഡ് ഉപയോ​ഗിച്ച് കൈ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തന്നെ പ്രതിയെ പൊലീസുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp