ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും ആമ്പല്ലൂർ പഞ്ചായത്തും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പരിശീലനവും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. “സ്ത്രീ ശാക്തീകരണത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് യോഗാ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അധ്യക്ഷതയും വാർഡ് മെമ്പർ സ്വാഗതവും ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ, ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ അശ്വതി മോഹൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് യോഗപരിശീലന വിദ്യാർത്ഥികൾ യോഗവതരണം നടത്തി. പരിപാടിയിൽ ഡോക്ടർ സന്ധ്യമോൾ കെ ബി കൃതജനത് അറിയിച്ചു