ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന് ദൃശ്യമാവും.

യൂറോപ്പ്, പശ്ചിമേഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്കയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ സമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകള്‍ക്കൊപ്പം ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഗ്രഹണം കാണാനാകും.

ഭാഗിക സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക. കേരളത്തില്‍ ചിലയിടങ്ങളില്‍ ഗ്രഹണം വൈകിട്ട് 5.55ന് ശേഷം ദൃശ്യമാവും. ഇവിടെ 10 ശതമാനത്തില്‍ താഴെ മാത്രമേ സൂര്യബിംബം മറയ്‌ക്കപ്പെടുകയുള്ളു. വൈകിട്ട് 5.52നാണ് കേരളത്തില്‍ ഗ്രഹണം കണ്ടു തുടങ്ങുക. കോഴിക്കോട് ഭാഗങ്ങളില്‍ 7.5 ശതമാനവും, തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും.

ഇന്ത്യയില്‍ നന്നായി കാണാനാവുക ജലന്ധറിലാകും. സൂര്യന്‍്റെ 51 ശതമാനവും മറഞ്ഞതായി ഇവിടെ ദൃശ്യമാകും. ദല്‍ഹിയില്‍ വൈകുന്നേരം 4.29ന് ആരംഭിച്ച്‌ 6.09ന് സൂര്യാസ്തമയത്തോടെ ഭാഗിക സൂര്യഗ്രഹണം അവസാനിക്കും. പരമാവധി ഗ്രഹണം 5:42നാണ് സംഭവിക്കുക. ആ സമയം സൂര്യന്‍റെ 24.5 ശതമാനത്തോളം ചന്ദ്രന്‍ മറയ്ക്കും.

മുംബൈയില്‍ ഗ്രഹണം വൈകുന്നേരം 4.49ന് ആരംഭിച്ച്‌ 6.09ന് അവസാനിക്കും. പരമാവധി ഗ്രഹണം വൈകുന്നേരം 5.42നാണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ വൈകുന്നേരം 4.41നും 4.59നും ഇടയിലാണ് ഈ പ്രതിഭാസം. ബംഗളൂരുവില്‍, ഗ്രഹണം വൈകുന്നേരം 5.12ന് ആരംഭിച്ച്‌ 5.55ന് അവസാനിക്കും

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp