‘ഗവണ്‍മെന്‍റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്നാക്കും; ഭരണഘടനയിലെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ ഇന്ന് പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ  ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്.

കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു.ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം.

നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

അതേസമയം, മുതലപ്പൊഴിയിൽ നിരന്തരം അപകടം ഉണ്ടായി മത്സ്യ തൊഴിലാഴികൾ മരിക്കുന്ന സംഭവത്തിൽ നിയമ സഭയിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ട് വരും. സർക്കാരിനെതിരെവ ലത്തീൻ സഭ കൂടി രംഗത്തു വന്ന സാഹചര്യത്തിൽ ആണ്‌ പ്രതിപക്ഷ നീക്കം. സഭ നിർത്തി വിഷയം ചർച്ച ചെയ്യണം എന്ന് കഴിഞ്ഞ ദിവസം നിയമ സഭ മാർച്ച് നടത്തിയ ലത്തീൻ സഭ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ടിപി കേസിൽ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിൽ അടിയന്തര പ്രമേയം ആയിരുന്നു പൊതുവിൽ പ്രതീക്ഷിച്ചത്. വിഷയം അടുത്ത ദിവസം ഉന്നയിക്കും എന്നാണ് നേതൃത്വം പറയുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp