ദില്ലി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞയ്ക്ക് എത്തിയ രാഹുൽ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു. രാഹുലിൻ്റെ സത്യപ്രതിജ്ഞ കാണാൻ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു.