വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർ മരിച്ചു; സംഭവം മാവേലിക്കരയിൽ

ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നിർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയിൽ ആനന്ദൻ(55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.

വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp