വ്യാപകമരുന്ന് ശേഖരം; പലക്കാട് അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നുകൾ പിടികൂടി

പലക്കാട് കപ്പൂർ കൂനംമൂച്ചി പാറക്കൽ പള്ളിക്ക് സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നുകൾ പിടികൂടി. പാലക്കാട് ജില്ല ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫീസിൽ ഈമെയിൽ വഴി ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ ഡ്രഗ് കണ്ട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അധികൃതമായി സൂക്ഷിച്ച സൈക്കോ ട്രോപിക് , ആന്റിബയോട്ടിക്,ഷെഡ്യൂൾ H1 വിഭാഗത്തിൽ പെടുന്ന മാരക അസുഖങ്ങൾക്കുള്ളവ എന്നിങ്ങനെ പതിനായിരം രൂപ വില വരുന്ന മരുന്നുകൾ ആണ് കണ്ടെത്തിയത്.

കൂനംമൂച്ചി പാറക്കൽ പള്ളിക്കൽ സമീപത്തെ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിലെ
റൂമിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകൾ. അലോപ്പതി മരുന്നുകൾ വിതരണം ചെയ്യാനുള്ള ലൈസൻസോ മരുന്നുകൾ വാങ്ങിയതിന്റെ ബില്ലുകളോ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിലെ പ്രതിനിധികൾക്ക് ഹാജരാക്കാൻ ആയില്ല. സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിൽ ആയുർവേദ ഫാർമസി പ്രവർത്തിക്കുന്നുണ്ട്. ഇതിനോട് ചേർന്ന മുറിയിലാണ് മരുന്നുകൾ ഒളിപ്പിച്ചിരുന്നത്.

പാറക്കൽപള്ളി കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിലായിരുന്നു
ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാരായ ഡി.ദിവ്യ, എ.കെ ലിജീഷ്, എ കെ ഷഫ്നാസ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച അഞ്ചുമണി മുതൽ തുടങ്ങിയ പരിശോധന 10 മണി വരെ നീണ്ടുനിന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp