കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് അറസ്റ്റില്‍.

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വലത് തോളിന് വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി അഭിഭാഷകനെ വെടിവച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിഭാഷകനും സുഹൃത്തും തമ്മില്‍ കുറച്ചുനാളുകളായി കുടുംബപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രിയോടെ മഹേഷിന്റെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp