‘പറഞ്ഞത് വാസ്തവം മാത്രം; സത്യത്തെ ഇല്ലാതാക്കാനാവില്ല’; പരാമര്‍ശത്തിലുറച്ച് രാഹുല്‍ ഗാന്ധി

ലോക് സഭയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിലുച്ച് രാഹുല്‍ ഗാന്ധി. പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പരാര്‍ശത്തിനെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

അതേസമയം ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി. ഹിന്ദു പരാമര്‍ശവും മോദിക്കും ബിജെപിക്കുമെതിരായ പരാമര്‍ശങ്ങളുമാണ് രേഖയില്‍ നിന്ന് നീക്കിയത്. ആര്‍എസ്എസിനെതിരായ പരാമര്‍ശവും നീക്കം ചെയ്തു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ഭരണഭക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പരാമര്‍ശിച്ചിരുന്നു. ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തില്‍ ഒരു പരാമര്‍ശവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp