നിക്ഷേപത്തിന്‌ 8.75 വരെ: നാല്ബാങ്കുകള്‍ പലിശ ഉയര്‍ത്തി, വിശദവിവരങ്ങൾഅറിയാം

ആകര്‍ഷകമായ നിരക്കിൽ പലിശ നൽകി നിക്ഷേപം സ്വീകരിക്കാൻ
ബാങ്കുകള്‍. വായ്പാ ആവശ്യം കൂടിയതും പണലഭ്യത കുറഞ്ഞതുമാണ്‌
പലിശയില്‍ വര്‍ധന വരുത്താൻ കാരണം. നാല്‌ ബാങ്കുകളാണ്‌ ജൂലായ്‌ മുതൽ
നിക്ഷേപ പലിശ കൂട്ടിയത്‌.

ഏറെക്കാലമായി ആര്‍ബിഐ നിരക്കുകളിൽ മാറ്റംവരുത്തിയിട്ടില്ല. ഇനിയൊരു.
വര്‍ധനവുണ്ടാകില്ലെന്ന്‌ മാത്രമല്ല, കുറയ്ക്കാനാണ്‌ സാധ്യത. പണപ്പെരുപ്പം
വരുതിയിലായാല്‍ ഉടനെ അതുണ്ടാകും. അതിന്‌ മുമ്പായി സ്ഥിര നിക്ഷേപമിട്ട്‌
ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ മുതിര്‍ന്നവര്‍ക്ക്‌ 8.75 ശതമാനം
പലിശയാണ്‌ വാഗ്ദാനം ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്ക്‌ 8.25 ശതമാനവും.
ആക്സിസ്‌ ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, പഞ്ചാബ്‌ ആന്‍ഡ്‌ സിൻഡ്‌, ബാങ്ക്‌
ഓഫ്‌ ഇന്ത്യ എന്നിവയും നിക്ഷേപ പലിശ പരിഷ്കരിച്ചു.

ആക്സിസ്‌ ബാങ്ക്‌

ജൂലായ്‌ ഒന്നിന്‌ പ്രാബല്യത്തില്‍ വന്ന നിരക്ക്‌ പ്രകാരം അഞ്ച്‌ വര്‍ഷം മുതൽ 10
വര്‍ഷം വരെ കാലയളവുള്ള നിക്ഷേപത്തിന്‌ ആക്സിസ്‌ ബാങ്ക്‌ നൽകുന്നത്‌ 7.75
ശതമാനം പലിശയാണ്‌. മറ്റുള്ളവര്‍ക്കാകട്ടെ ലഭിക്കുന്ന ഉയര്‍ന്ന പലിശ 7.20
ശതമാനമാണ്‌. 17 മാസം മുതല്‍ 18 മാസം വരെയുള്ള കാലയളവിലെ
നിക്ഷേപത്തിനാണ്‌ ഈ പലിശ ലഭിക്കുക.

ഉജ്ജീവന്‍ സ്മോൾ ഫിനാന്‍സ്‌ ബാങ്ക്‌ |

പുതുക്കിയ നിരക്ക്‌ പ്രകാരം ഒരു വര്‍ഷ കാലയളവിലെ സ്ഥിര നിക്ഷേപത്തിന്‌
മുതിര്‍ന്ന പടരന്മാര്‍ക്ക്‌ 8.75 ശതമാനം പലിശ ലഭിക്കും. മറ്റുള്ളവര്‍ക്കാകട്ടെ 8.25
ശതമാനവും.

ഐസിഐസിഐ ബാങ്ക്‌

ജൂലായ്‌ ഒന്നിന്‌ പ്രാബല്യത്തില്‍ വന്ന നിരക്ക്‌ പ്രകാരം 15 മുതൽ 18 മാസംവരെ
കാലാവധിയുള്ള നിക്ഷേപത്തിന്‌ ഐസിഐസിഐ ബാങ്ക്‌ മുതിര്‍ന്ന
പടരന്മാര്‍ക്ക്‌ 7.75 ശതമാനം പലിശ നൽകും. മറ്റുള്ളവര്‍ക്ക്‌ 7.2 ശതമാനവുമാണ്‌
ഉയര്‍ന്ന പലിശ. 15 മാസം മുതൽ രണ്ടു വര്‍ഷം വരെ കാലയളവിലാണ്‌ ഇത്‌
ബാധകം.

പഞ്ചാബ്‌ ആന്‍ഡ്‌ സിന്‍ഡ്‌ ബാങ്ക്‌

പഞ്ചാബ്‌ ആന്‍ഡ്‌ സിന്‍ഡ്‌ ബാങ്കും ജൂലായ്‌ ഒന്നു മുതൽ നിരക്കുകൾ
പരിഷ്കരിച്ചു. 666 ദിവസത്തെ നിക്ഷേപത്തിനാണ്‌ ഉയർന്ന നിരക്ക്‌.
ഇതുപ്രകാരം മുതര്‍ന്നവര്‍ക്ക്‌ 7.80 ശതമാനം പലിശ ലഭിക്കും. മറ്റുള്ളവര്‍ക്ക്‌ 7.30 ശതമാനമാകും

ബാങ്ക് ഓഫ് ഇന്ത്യ.

മുതിര്‍ന്ന പരരന്മാര്‍ക്ക്‌ 7.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മറ്റുള്ളവര്‍ക്കാകട്ടെ 7.30 ശതമാനവും. ജൂണ്‍ 30 മുതലാണ്‌ പുതുക്കിയ നിരക്ക്‌ പ്രാബല്യത്തിലായത്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp