KSRTC-ക്ക് 30 കോടി രൂപ അനുവദിച്ചു; മൂന്നേകാൽ വർഷത്തിൽ കോർപ്പറേഷന്‌ ലഭിച്ച സർക്കാർ സഹായം 5747 കോടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറിയെന്ന് ധനമന്ത്രി അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp