കലാപഭൂമിയായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി; പിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: കലാപഭൂമിയായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 8 ന് (തിങ്കൾ ) അദ്ദേഹം മണിപ്പൂർ പ്രദേശങ്ങളിലെ ക്യാമ്പുകൾ സന്ദർശിക്കും. പ്രതിപക്ഷ നേതാവായി ലോക്സഭയിൽ രാഹുൽ ആദ്യം നടത്തിയ പ്രസംഗത്തിലും മണിപ്പൂർ വിഷയം ഉന്നയിച്ചിരുന്നു.

പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. ഇതാദ്യമായല്ല രാഹുലിന്റെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവർത്തിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp