മാലിന്യമുക്ത നവകേരളം 2023 24 വർഷത്തെ പെർഫോമൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.ആമ്പല്ലൂർ പഞ്ചായത്തിന് മൂന്ന് അവാർഡുകൾ

ജില്ലയിലെ മികച്ച ഹരിത കർമ്മ സേനക്കുള്ള ഒന്നാംസ്ഥാനവും, യൂസർ ഫീ കളക്ഷനിലുള്ള ഒന്നാം സ്ഥാനവും, ഹരിതമിത്രം ആപ്ലിക്കേഷന്റെ പ്രവർത്തന മികവിനുള്ള ഒന്നാം സ്ഥാനവും ഉൾപ്പെടെ ആമ്പല്ലൂർ പഞ്ചായത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങളിലായി ആറ് വിഭാഗങ്ങളിലായി 6 അവാർഡുകളാണ് പ്രഖ്യാപിച്ചത്. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ മനോജ് മൂത്തേടനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു തോമസ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.ആമ്പല്ലൂർ പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം 2018 ലാണ് ആരംഭിച്ചത്. ഇപ്പോൾ 32 പേർ ഹരിതകർമ്മ സേനയിൽ അംഗങ്ങളാണ്. 2023- 24ൽ മാത്രം 102.294 ടൺ അജൈവമാലിന്യമാണ് ഹരിതകർമ്മ സേനയിലൂടെ ശേഖരിച്ചത്.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ആർ ആർ എഫ് ആമ്പല്ലൂർ പഞ്ചായത്ത് ഹരിത കർമ്മ സേന വാടകയ്ക്ക് ഏറ്റെടുത്ത് നടത്തിവരുന്നു. അതിലൂടെ റീയൂസബിൾ പ്ലാസ്റ്റിക് ബെയിലിങ് നടത്തി കട്ടകളാക്കി ഏജൻസിക്ക് വില്പന നടത്തുന്നു. പ്ലാസ്റ്റിക് കൂടാതെ ചെരിപ്പ്,ബാഗ് തെർമോകോൾ ഇലക്ട്രോണിക് മാലിന്യങ്ങൾ, മെഡിസിൻ സ്ട്രിപ്പ്,കുപ്പി, കുപ്പിച്ചില്ല് എന്നിവയും ഹരിത കർമ്മ സേന മുഖേന ശേഖരിക്കുന്നു.ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ പൂർണമായും ഹരിതമിത്രം ആപ്ലിക്കേഷനിൽ കൂടിയാണ് ഇപ്പോൾ നിർവഹിക്കുന്നത്. ഹരിതമിത്രം ആപ്ലിക്കേഷന്റെ കൺട്രോൾ റൂം പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്തിട്ടുള്ള ബയോ ബിന്നുകൾക്കുള്ള ഇനോകുലവും ഹരിതകർമ്മ സേന മുഖേന വിതരണം നടത്തിവരുന്നുണ്ട്. ഹരിതച്ചട്ട പ്രകാരം നടത്തുന്ന ചടങ്ങുകൾക്ക് ഹരിത കർമ്മ സേനയുടെ സേവനം ലഭ്യമാണ്. 2024 ഫെബ്രുവരി മാസം അജൈവ മാലിന്യ വാതിൽപ്പടി ശേഖരണവും യൂസർ ഫീ ശേഖരണവും ഫീൽഡ് തലത്തിലും ഹരിതമിത്രം ആപ്ലിക്കേഷനിലും ആമ്പല്ലൂർ പഞ്ചായത്ത് ജില്ലയിൽ ആദ്യമായി 100% വിജയം കൈവരിച്ചു. ഈ മികവ് ഇപ്പോഴും തുടരുകയാണ്.

അജൈവമാലിന്യം ഹരിത കർമ്മ സേന മുഖേന യഥാസമയം ശേഖരിക്കുന്നതിലും അവ എംസിഎഫിലേക്ക് എത്തിക്കുന്നതിലും തരംതിരിക്കുന്നതിലും പഞ്ചായത്ത് ജാഗ്രതയോടെ ഇടപെടുന്നു. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ പഞ്ചായത്ത് കർശനമായ നിയമനടപടി കളും സ്വീകരിച്ചു വരുന്നുണ്ട്.എല്ലാ വീടുകളിലും ഏതെങ്കിലും ഒരു ജൈവമാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കുന്നതിനും പഞ്ചായത്ത് പദ്ധതികൾ തുടർന്നു നടത്തിവരുന്നുണ്ട്. 90% സബ്സിഡിയോടെ ആണ് ബയോബിൻ വിതരണം ചെയ്തു വരുന്നത്. അജൈവമാലിന്യ സംഭരണ കേന്ദ്രമായ എം സി എഫിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഞ്ചായത്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.300 ടൺ അജൈവ മാലിന്യങ്ങളും ,32 ടൺ കുപ്പിച്ചില്ലും നാളിതുവരെ ഹരിതകർമസേന സംഭരിച്ച് കൈമാറിയിട്ടുണ്ട്.300 ടൺ അജൈവ മാലിന്യങ്ങളും ,32 ടൺ കുപ്പിച്ചില്ലും നാളിതുവരെ ഹരിതകർമസേന സംഭരിച്ച് കൈമാറിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp