പാലക്കാട്ട് ജലസംഭരണി തകര്‍ന്നുവീണ് യുവതിയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചു

ചെർപ്പുളശ്ശേരി: പാലക്കാട്‌ വെള്ളിനേഴിയിൽ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചവർ.

ബംഗാൾ സ്വദേശി ബസുദേവിൻ്റെ ഭാര്യയും കുഞ്ഞുമാണ്. പശുക്കളെ വളർത്തുന്ന ഫാമിൽ ജോലി ചെയ്യുന്നയാളാണ് ബസുദേവ്. വെള്ളിനേഴി പഞ്ചായത്തിലെ 13-ാം വാർഡിലെ പാറക്കുണ്ട് ഭാഗത്ത് ചെട്ടിയാർ തൊടി രതീഷിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ബസുദേവ് ജോലി ചെയ്യുന്നത്. ആറടിയോളമുള്ള വെട്ടുകല്ലിൽ നിർമിച്ച ജലസംഭരണി തകർന്നതിനടിയിൽ പെട്ടാണ് ദുരന്തം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp