ക്ലാർക്ക് പ്രബേഷന് ടൈപ്പിങ് സ്പീഡ് നിർബന്ധമാക്കി

സർക്കാരിലെ ക്ലർക്ക് തസ്തികകളിൽ പ്രബേഷൻ കാലാവധി പൂർത്തിയാക്കണമെങ്കിൽ കമ്പ്യൂട്ടർ പരിജ്ഞാനം(computer knowledge with word processing) നിർബന്ധമാക്കി. മിനിറ്റിൽ 15 മലയാളം വാക്കും 20 ഇംഗ്ലിഷ് വാക്കും കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

അസിസ്റ്റന്റ്, ക്ലാർക്ക്, ഇവയ്ക്കു സമാനമായ തസ്തികളിൽപ്പെട്ടവർക്കാണ് ഈ വ്യവസ്ഥ ബാധകം. കെജിടിഇ ടൈപ്പ് റൈറ്റിങ് ലോവർ കോഴ്സ് പാസായവർക്ക് ഈ നിബന്ധന ബാധകമല്ല. പ്രബേഷൻ കാലാവധി പൂർത്തിയാക്കിയതായി നിയമന അധികാരികൾ തീരുമാനിക്കും മുൻപ് ജീവനക്കാർക്ക് വേഗ ത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം. പരിഷ്കാരം നടപ്പാക്കുന്നതിനായി സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്തും. ടൈപ്പിങ്ങിലെ വേഗം ഉറപ്പാക്കാൻ പി എസ് സി യുമായി ആലോചിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സിലബസും പരീക്ഷാ ഷെഡ്യൂളും തയാറാക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp