കുട്ടികളുമായി പോയ സ്കൂൾ വാഹനത്തിന് ഫിറ്റ്നസില്ല, കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ വാഹനം പിടിച്ചെടുത്തു

കൊച്ചി: ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി നിരത്തിലിറക്കിയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം ആർടിഒ നിർത്തി പരിശോധിക്കുകയായിരുന്നു. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ വാഹനം ആർടിഒ പിടിച്ചെടുത്തു. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.  

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp