കോഴിക്കോട് കിനാലൂര്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ പരിശീലകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനി ജയന്തിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. കായിക പരിശീലനം നല്‍കാനായി ഒന്നര വര്‍ഷം മുമ്പാണ് ജയന്തി കിനാലൂരിലെ ഉഷാ സ്‌കൂളിലെത്തിയത്.