കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ. 2024 ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ഒരുദിവസം 12 ട്രിപ്പുകളാണ് കൂടുതലായി ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാലാണ് കെഎംആര്‍എല്‍ സര്‍വീസുകള്‍ കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.
https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1720847289&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F4071208-ochi-metro-more-services%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI2LjAuNjQ3OC4xMjciLG51bGwsMCxudWxsLCI2NCIsW1siTm90L0EpQnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjEyNi4wLjY0NzguMTI3Il0sWyJHb29nbGUgQ2hyb21lIiwiMTI2LjAuNjQ3OC4xMjciXV0sMF0.&dt=1720847289827&bpp=1&bdt=204&idt=67&shv=r20240709&mjsv=m202407090101&ptt=9&saldr=aa&abxe=1&cookie=ID%3D261e4a0d9670a4ea%3AT%3D1717476936%3ART%3D1720847274%3AS%3DALNI_MaMGkrFL0k2d6swt8UkxOV1gQ0o-w&gpic=UID%3D00000e4099fcc05b%3AT%3D1717476936%3ART%3D1720847274%3AS%3DALNI_MaAh8hOMbRHyBRE9m_cwnP3sRGbIw&eo_id_str=ID%3D8c288e6517ccc39e%3AT%3D1717476936%3ART%3D1720847274%3AS%3DAA-AfjZu091c554r1w_LF9plmQ03&prev_fmts=0x0%2C793x280&nras=1&correlator=6844678836252&frm=20&pv=1&ga_vid=1911479800.1720438385&ga_sid=1720847290&ga_hid=590827979&ga_fc=1&u_tz=330&u_his=4&u_h=900&u_w=1600&u_ah=852&u_aw=1600&u_cd=24&u_sd=1&dmc=8&adx=177&ady=1657&biw=1583&bih=765&scr_x=0&scr_y=0&eid=44759876%2C44759927%2C44759842%2C95331833%2C95333409%2C95334508%2C95334526%2C95334579%2C95334829%2C31084184%2C95337092%2C31078663%2C31078665%2C31078668%2C31078670&oid=2&pvsid=2318063234632669&tmod=1612456635&uas=0&nvt=1&ref=https%3A%2F%2Fmediamangalam.com%2F&fc=1920&brdim=0%2C0%2C0%2C0%2C1600%2C0%2C1600%2C852%2C1600%2C765&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=68
ഈ വര്‍ഷം കൊച്ചി മെട്രോയില്‍ ഇതുവരെ 1,64,27,568 യാത്രക്കാര്‍ യാത്ര ചെയ്തുകഴിഞ്ഞു. 2024 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ 1,64,27,568 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചു. 2024 ജൂലൈ ഒന്നുമുതല്‍ ജൂലൈ 11 വരെ 11,99,354 യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത്.
കഴിഞ്ഞ പത്തുദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചിരുന്നു. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും പുതിയ സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കുന്നതോടുകൂടി സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.
കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കെഎംആര്‍എല്‍. നിലവില്‍ രാവിലെ എട്ടുമണി മുതല്‍ 10 മണി വരെയും വൈകീട്ട് നാല് മണി മുതല്‍ മുതല്‍ ഏഴ് മണിവരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള ഹെഡ് വേ ഏഴ് മിനിറ്റും 45 സെക്കന്‍ഡുമാണ്. പുതിയ ഷെഡ്യൂള്‍ വരുന്നതോടെ ഈ ഹെഡ് വേ വെറും ഏഴ് മിനിറ്റായി ചുരുങ്ങും.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വയഡക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ മെട്രോ യാത്രയുടെ മുഖംതന്നെ മാറുമെന്ന പ്രതീക്ഷയിലാണ് കൊച്ചി.