പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയും വരെ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അഭിഭാഷകന്റെ ഓഫീസില്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളിലില്‍ ആക്രമിച്ചു എന്ന കേസിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അനുസരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുന്ന എല്‍ദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതായി ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നാലെയാണ് എല്‍ദോസിനു കോടതി താത്കാലിക ജാമ്യം അനുവദിച്ചത്.