വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണം; ഓടിക്കൊണ്ടിരുന്ന ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്.

വയനാട് കോട്ടത്തറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരുക്കേറ്റത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു.

ആക്രമണത്തിൽ ഓട്ടോയുടെ ചില്ലുകൾ പൂർണമായി തകർന്നു. പരുക്കേറ്റ വിശ്വനാഥനെ കമ്പളക്കാടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp