കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർത്ഥികളെ ഇറക്കിവിട്ടതായി പരാതി. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങി.റോഡിൽ ഒരാൾപ്പൊക്കം വെള്ളമുണ്ടായിരുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാൽ പൊയ്‌ക്കോളാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞതിനാലാണ് പാതിവഴിയിൽ ഇറക്കിവിട്ടതെന്നാണ് ഡ്രൈവറുടെ വിശദീകരണം.അതേസമയം, കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നുപോയത്. ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളെ നാട്ടുകാർ ചേര്‍ന്ന് ബസ്സിൽ നിന്ന് പുറത്തിറക്കി. എൽ.കെ.ജി, യു.കെ.ജി, എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്.