വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ടു സ്ലൈഡുകളിലായാണ് ഭാമ വിവാഹത്തെ ചോദ്യം ചെയ്യുന്നത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,’ എന്ന് ആദ്യ സ്ലൈഡിലെ വാക്കുകൾ.‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്ന് ആ വരി മുഴുമിപ്പിക്കാതെ ഭാമ അവസാനിപ്പിച്ചു.ഒരിക്കൽ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ഭാമയുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്.അന്നൊന്നും പ്രതികരിക്കാത്ത ഭാമ പിന്നീട് ഇൻസ്റ്റഗ്രാമിൽ താനൊരു സിംഗിൾ മദർ ആണെന്ന് പ്രഖ്യാപിച്ചു.ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ പറഞ്ഞത്. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു.