തലയോലപ്പറമ്പ്:
മറവൻതുരുത്ത് ദിലിപ് ഭവനിൽ ദിലീപിൻ്റെ മകൻ മിഥുൻ (32)നെയാണ് വീടിന് സമീപത്ത് നിന്നും ബുധനാഴ്ച വൈകിട്ട് 5 മണിയോടെ കാണാതായത്.
ബന്ധുക്കൾ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും പ്രതീകരിക്കാത്തതിനെ തുടർന്ന് സമീപപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വീട്ടുകാർ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവ് ഉപയോഗിച്ചിരുന്ന ഫോണിൻ്റെ ടവർ ലോക്കേഷൻ പ്രദേശത്ത് കാണിക്കുന്നതെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം ശക്തമാക്കി….