ഓട്ടന്‍ തുള്ളല്‍ രംഗത്തെ പ്രഗത്ഭനായ കലാകാരന്‍ കലാമണ്ഡലം ജനാര്‍ദ്ദനന്‍ അന്തരിച്ചു

കടുത്തുരുത്തി: ഓട്ടന്‍ തുള്ളല്‍ രംഗത്തെ പ്രഗത്ഭനായ കലാകാരന്‍ കലാമണ്ഡലം ജനാര്‍ദ്ദനന്‍ അന്തരിച്ചു. എഴുപത്തി ഒന്‍പത് വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭൗതിക ശരീരം കുറിച്ചിത്താനത്തെ ഭക്തിവിലാസം വീട്ടില്‍. സംസ്ഥാനത്തെ ആയിരക്കണക്കിന് വേദികളില്‍ ഓട്ടന്‍ തുളളല്‍ അവതരിപ്പിച്ചിട്ടുള്ള കലാമണ്ഡലം ജനാര്‍ദ്ദനന്‍ ഓട്ടന്‍ തുള്ളല്‍ എന്ന കലാരൂപം പുതു തലമുറയിലേയ്ക്കു പകര്‍ന്നു നല്‍കിയ കലാകാരനായിരുന്നു. ഓട്ടന്‍ തുളളലിലും നൃത്തരംഗത്തും വിപുലമായ ശിഷ്യ സമ്പത്താണ് കലാമണ്ഡലം ജനാര്‍ദ്ദനനുള്ളത്.പ്രശസ്ത തുള്ളൽകലാകാരൻ ഗിന്നസ് ജയകുമാർ ഇദ്ദേഹത്തിന്റെ മൂത്തമകനാണ്…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp