ക്ഷയരോഗം കൂടുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘട.

കഴിഞ്ഞവർഷം ലോകത്ത് 1.06 കോടിപ്പേർക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ 4.5 ശതമാനത്തിന്റെ വർധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ പറയുന്നു. 16 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി.

മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വർധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ൽ റിപ്പോർട്ട് ചെയ്തത്.

ഏറെവർഷങ്ങൾക്കുശേഷം ആദ്യമായാണ് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിന്പിന്നാലെ പലയിടങ്ങളിലും ക്ഷയരോഗപ്രതിരോധമുൾപ്പെടെ താറുമാറായെന്നാണ് വിലയിരുത്തൽ

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp