2018 പ്രളയത്തിൽ സഹായത്തിനായി ആടുകളെ വിറ്റു, ഇന്ന്‌ ചായക്കടയിലെ വരുമാനം നൽകി; മനസ് നിറച്ച് സുബൈദ ഉമ്മ

വയനാടിന്‍റെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി സുബൈദ ഉമ്മ. 2018-ലെ വെള്ളപൊക്കത്തില്‍ തന്‍റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്​തയാളാണ് സുബൈദ ഉമ്മ. ഇത്തവണ വയനാട്ടിലേക്ക് തന്‍റെ ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനമാണ് വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സുബൈദ ഉമ്മ സര്‍ക്കാരിന് നല്‍കിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫേസ്​ബുക്ക് പേജിലൂടെ പങ്കുവച്ചത്.ചവറ എംഎല്‍എയുടെ ഫേസ്​ബുക്ക് പോസ്​റ്റ്

അന്ന്‌ ആടുകളെ വിറ്റ പണം, ഇന്ന്‌ ചായക്കടയിലെ വരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp