കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; സഹതടവുകാരൻ്റെ അടിയേറ്റ് തടവുകാരൻ മരിച്ചു, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരൻ്റെ അടിയേറ്റാണ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp