പെരുമ്പളം – ചിങ്ങം 1 കർഷകദിനാചരണത്തിൻ്റെ ഭാഗമായി
പെരുമ്പളം കൃഷിഭവനിൽ 12 മികച്ച കർഷകരെ ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ് ഉദ്ഘാടനം ചെയ്തു.ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.വി. ആശ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ദിനേഷ് ദാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സരിത സുജി, എൻ.കുഞ്ഞൻ തമ്പി, ശ്രീമോൾ ഷാജി,ബ്ലോക്ക് പഞ്ചായത്തംഗം ശോഭനകുമാരി ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉമേഷ്, ജബീഷ്, ഷൈലജ ശശികുമാർ, ഗീത സന്തോഷ്, എം.എൻ ജയകരൻ, മുൻസില ഫൈസൽ, സി.ഗോപിനാഥ്, സുനിത സജീവ്, സി ഡി എസ് ചെയർപേഴ്സൺ അംബിക ചന്ദ്രൻ, പെരുമ്പളം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡൻ്റ് പി ജി മുരളീധരൻ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപ്തി നായർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ പി അച്യുതൻ, വി സി ഹർഷഹരൻ, സുധീർ പടക്കാറ, എം എൻ സുരേന്ദ്രൻ, എസ് ബി ഐ മാനേജർ പ്രണോയ് , കെ എം സുകുമാരൻ, മുതിർന്ന കർഷകൻ സത്യൻ തെക്കുംപ്ലാത്ത്, എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ വർഷ ബാബു സ്വാഗതവും.കൃഷി അസിസ്റ്റൻ്റ് സുനിൽ കെ എം നന്ദിയും പറഞ്ഞു .
മികച്ച നെൽ കർഷകനായി ഡോക്ടർ വിജയകുമാർ ഇടയപ്പുറത്ത് ,മികച്ച ജൈവ കർഷകൻ അപ്പുക്കുട്ടൻ നായർ ചാത്തനാട്ട്, മുതിർന്ന കർഷകൻ സത്യൻ തെക്കുംപ്ലാത്ത്, വനിതാ കർഷക ഗീത ആർ, ശ്രീകരുണാലയം, വിദ്യാർത്ഥി കർഷക കുമാരി ആദിത്യ പി ആർ , സൗത്ത് എൽപിഎസ്, പട്ടികജാതി കർഷകൻ ടി പി ഉണ്ണിക്കൃഷ്ണൻ അപർണ്ണാലയം ,മികച്ച കർഷക തൊഴിലാളി വിപിൻ കുമാർ കണ്ടത്തിപ്പറമ്പിൽ മികച്ച ക്ഷീര കർഷക രജനി സജി, മികച്ച കേര കർഷക സോമസുന്ദരി ശ്രീനിലയം, മികച്ച വെറ്റില കർഷകൻ സോമൻ ചമതച്ചിറ, മികച്ച മത്സ്യ കർഷകൻ -ഷിബു കെ.പി. കുടകുത്തുംതറ ,മികച്ച ഗ്രൂപ്പ് ശ്രീദുർഗ ജെ എൽ ജി വാർഡ് 2 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി 12 മികച്ച കർഷകരെ ആദരിച്ചത്. ചടങ്ങിൽ 200 ൽ അധികം പേർ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി